അഴിമതി കേസില്‍ സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. എട്ട് ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ട സെന്തിലിനെ ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനും കോടതി അനുമതി നല്‍കിയിരുന്നു. അതേസമയം കസ്റ്റഡിയില്‍ വിട്ട ഉത്തരവിനെതിരെ സെന്തില്‍ ബാലാജി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. അതിനിടെ സെന്തില്‍ ബാലാജിവകുപ്പില്ലാ മന്ത്രിയായി തുടരും. തമിഴ്നാട് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ചികിത്സയിലാണെങ്കിലും മന്ത്രിയായി തുടരാമെന്നാണ് ഉത്തരവില്‍ പറയുന്നത്. ബാലാജി മന്ത്രിയായി തുടരുന്നതില്‍ ഗവര്‍ണര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ നിലപാടിനെ തള്ളിയാണ് സര്‍ക്കാര്‍ ഉത്തരവ്.