Share this Article
രാജ്യത്ത് ഏറ്റവും വലിയ ആറാമത്തെ ഇൻ്റർനെറ്റ് സേവന ദാതാവായി കേരളവിഷൻ
വെബ് ടീം
posted on 09-10-2024
1 min read
KERALAVISION

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ ഇൻ്റർനെറ്റ് സേവന ദാതാവായി കേരളവിഷൻ. ട്രായി പുറത്തിറക്കിയ ജൂൺ 30 ലെ റിപ്പോർട്ടിലാണ് ഈ അംഗീകാരം.3 വർഷം മുമ്പാണ് കേരളവിഷൻ ബ്രോഡ് ബാൻ്റ് ടോപ്പ് ടെൻ പട്ടികയിലെത്തിയത്.പിന്നീട് ഓരോ ത്രൈമാസ റിപ്പോർട്ടിലും തുടർച്ചയായി വളർച്ച നേടി കൊണ്ട് ആറാമതെത്തി.

രാജ്യത്തെ വൻകിട ടെലികോം കമ്പനികളോടു മൽസരിച്ചു കൊണ്ടാണ് കേരളത്തിലെ സ്വയം തൊഴിൽ സംരംഭകരായ കേബിൾ ടി വി ഓപ്പറേറ്റർമാരുടെ ഈ സംരംഭം മികച്ച നേട്ടത്തിന് അർഹരായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories