ഹോംമെയ്ഡ് പലഹാരവും പച്ചക്കറിയും ആപ്പ് വഴി വില്‍ക്കാം ആപ്പ് തയ്യാറാക്കിയത് പാലക്കാട് സ്വദേശിയായ യുവ സംരംഭകന് പൂര്‍ണ്ണ പിന്തുണയുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ . " നിയര്‍ ടു മീ "എന്ന ആപ്പ് കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ തയ്യാറാക്കിയത് പാലക്കാട് സ്വദേശിയായ യുവ സംരംഭകനാണ്. കൊടുക്കല്‍ - വാങ്ങലില്‍ ആപ്പിന്റെ സംരംഭകര്‍ നേരിട്ട് ഇടപെടുകയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത
വീട്ടില്‍ ഉണ്ടാക്കുന്ന പലഹാരവും മട്ടുപ്പാവ് കൃഷിയിലെ വിളവും, എന്തിന് ഏറെ വീട്ടിലെ കോഴി ഇടുന്ന മുട്ട പോലും വില്‍ക്കാന്‍ ഒരാപ്പ്.. ഇംഗ്ലീഷിലും മലയാളത്തിലും പ്രവര്‍ത്തിപ്പിക്കാനാകുന്ന ആപ്പില്‍ പലഹാരങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറി, അലങ്കാരമത്സ്യങ്ങള്‍, അങ്ങനെ എന്തും വില്‍ക്കാന്‍ പരസ്യപ്പെടുത്താം. ചുറ്റുവട്ടത്ത് ലഭ്യമായ ഗുണമേന്മയുളള സാധനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങിക്കുകയുമാകാം. സിമ്പിളായി പറഞ്ഞാല്‍ ഇതാണ് നിയര്‍ ടു മീ..
അരുണ്‍ നാരായണ്‍കുട്ടിയാണ് ആപ്പിന്റെ ഉപജ്ഞാതാവ്. ടോക്യോയിലെ ജോലി മതിയാക്കി നാട്ടിലെത്തിയ അരുണ്‍ വീട്ടുവളപ്പില്‍ ആരംഭിച്ച കൃഷിയ്ക്ക് നല്ല വിളവ് ലഭിച്ചു. വിളയുടെ വിപണനം അത്ര എളുപ്പമല്ലായുരുന്നു. ഇവിടെയാണ് നിയര്‍ ടു മീ ആപ്പിന്റെ പിറവി. കേരള സ്റ്റാര്‍ട്ടപ്പിന്റെ പിന്തുണയോടെ പാലക്കാട് ഗവണ്‍മെന്റ് പോളിടെക്നിക്ക് ക്യാമ്പസിലാണ് ഇവരുടെ പ്രവര്‍ത്തനം.സംരംഭകരുടെ ഇടപെടല്‍ ഇല്ലാതെ ഉത്പാദകരെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഈ ആപ്പ് സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.