Share this Article
സാം പിത്രോദ രാജിവച്ചു
വെബ് ടീം
posted on 08-05-2024
1 min read
SAM PITRODA RESIGNED

ന്യൂഡല്‍ഹി: ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച് സാം പിത്രോദ. വംശീയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് സ്ഥാനം ഒഴിഞ്ഞത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പിത്രോദയുടെ രാജി സ്വീകരിച്ചു. തീരുമാനം പിത്രോദ സ്വയം എടുത്തതെന്ന് കോണ്‍ഗ്രസ്.

ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയാണെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാം പിത്രോദ വിവാദപരമായ പ്രതികരണം നടത്തിയത്. ഇന്ത്യയുടെ വൈവിധ്യത്തെയും ജനാധിപത്യത്തെയും കുറിച്ച് ഉദാഹരിക്കുമ്പോഴായിരുന്നു പിത്രോദയുടെ വിവാദ പരാമര്‍ശം. വളരെ സന്തോഷകരമായ അന്തരീക്ഷത്തിലാണ് രാജ്യത്തെ ജനങ്ങള്‍ 75 വര്‍ഷം അതിജീവിച്ചത്. അവിടെയും ഇവിടെയും കുറച്ച് വഴക്കുകള്‍ ഉണ്ടെങ്കിലും ആളുകള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിഞ്ഞു.

രാജ്യത്തിന്റെ കിഴക്കുള്ള ആളുകള്‍ ചൈനക്കാരെപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകള്‍ വെളളക്കാരെപ്പോലെയും ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയും കാണപ്പെടുന്നു. അതൊന്നും പ്രശ്നമല്ല. നമ്മളെല്ലാം സഹോദരീസഹോദരന്മാരാണെന്നുമായിരുന്നു സാം പിത്രോദയുടെ പരാമര്‍ശം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories