Share this Article
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; എം.ആർ.അജിത് കുമാറിനെ ഒഴിവാക്കി
വെബ് ടീം
posted on 31-10-2024
1 min read
ADGP

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ മുഖ്യമന്ത്രിയുടെ  പൊലീസ് മെഡലിൽ നിന്ന് ഒഴിവാക്കി. നാളെ നടക്കുന്ന ചടങ്ങിൽ അജിത് കുമാറിന് മെഡൽ നൽകേണ്ട എന്ന് തീരുമാനിച്ചു. 2024ലെ പൊലീസ് മെഡലിന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്ന നിലയിൽ പ്രവർത്തിച്ച അജിത് കുമാറിനെ തെരഞ്ഞെടുത്തിരുന്നു. 

നാളെ മെഡൽ സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്ന് അജിത് കുമാറിനെ ഒഴിവാക്കിക്കൊണ്ട് പൊലീസ് ആസ്ഥാനത്തുനിന്ന് ഉത്തരവ് ഇറക്കി. അന്വേഷണം തീർന്നശേഷം മെഡൽ നൽകാനാണ് തീരുമാനം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories