Share this Article
ഉറങ്ങിക്കിടന്ന രണ്ട് മക്കളെ തീകൊളുത്തിയ ശേഷം അമ്മയും ജീവനൊടുക്കി
വെബ് ടീം
posted on 31-08-2023
1 min read
Woman kills two sons, ends her life

കുലശേഖരം : മുറിക്കുള്ളിൽ ഉറങ്ങിക്കിടന്ന രണ്ട് ആൺമക്കളെ തീകൊളുത്തിയ ശേഷം അമ്മയും സ്വയം തീകൊളുത്തി മരിച്ചു. ഇളയകുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും അമ്മയും മൂത്തകുട്ടിയും ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരിച്ചു. തിരുവട്ടാറിന് സമീപമാണ് സംഭവം. ചെങ്കോടി സ്വദേശി യേശുദാസിന്റെ ഭാര്യ സീമ (38), മക്കളായ കെവിൻ (15), കിഷാൻ (7) എന്നിവരാണ് മരിച്ചത്.

രാവിലെ വീടിനുള്ളിൽ നിന്ന് പുക വരുന്നത് കണ്ട സമീപവാസികൾ തിരുവട്ടാർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് കതക് കുത്തിത്തുറന്ന് അകത്ത് കടക്കുമ്പോഴാണ് മുറിക്കുള്ളിൽ മൂന്ന് പേരെയും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടത്.

മൂന്ന് പേരെയും നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിമധ്യേ കിഷാൻ മരിച്ചു. തക്കല സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മണിക്കൂറുകൾക്കുള്ളിൽ സീമയും കെവിനും മരിച്ചത്.

പത്തിലും രണ്ടിലും പഠിക്കുന്ന രണ്ട് കുട്ടികളും രോഗികളാണ്. ചികിത്സ നടത്തിയിട്ടും കുട്ടികളുടെ രോഗം കുറയാത്തതും അതെത്തുടർന്ന് ഭർത്താവുമായി ഉണ്ടാകാറുള്ള കുടുംബകലഹവും കാരണം കുട്ടികളെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാൻ സീമ തീരുമാനിച്ചതാകാമെന്ന് നിഗമനമെന്നു പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories