Share this Article
image
14,500 അടി ഉയരത്തില്‍ യുദ്ധ ടാങ്കുകളുടെ 2 അറ്റകുറ്റ പണി കേന്ദ്രങ്ങള്‍ ഒരുക്കി ഇന്ത്യന്‍ സൈന്യം
Indian Army has set up 2 repair centers for battle tanks at an altitude of 14,500 feet

സമുദ്രനിരപ്പില്‍ നിന്നും 14,500 അടി ഉയരത്തില്‍ യുദ്ധ ടാങ്കുകളുടെ അറ്റകുറ്റ പണികള്‍ക്കായി രണ്ട് കേന്ദ്രങ്ങള്‍ ഒരുക്കി ഇന്ത്യന്‍ സൈന്യം.ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ടാങ്കുകളുടെ അറ്റകുറ്റ പണികളുടെ കേന്ദ്രമാണിത്.

കിഴക്കന്‍ ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ന്യോമിലാണ് സൈന്യം ടാങ്ക് റിപ്പയര്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഈ പ്രദേശത്ത് 500 ലേറെ യുദ്ധ ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം എത്തിച്ചിട്ടുണ്ട്.

ടാങ്കുകള്‍ക്ക് പുറമേ ബിഎംപി കോംപാക്ട് വെഹിക്കുകളും ഇന്ത്യന്‍ നിര്‍മിത ക്യുക്ക് റിയാക്ഷന്‍ ഫൈറ്റിങ് വെഹിക്കുകളും കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ചിട്ടുണ്ട്.2020 ഏപ്രല്‍ മെയ് മാസങ്ങളില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ക്കിടയില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഈ മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കിയത്.

ഇതിന്റെ തുടര്‍ച്ചയായാണ് ടാങ്കുകള്‍ അടക്കമുള്ള കവചിത പ്രതിരോധ വാഹനങ്ങല്‍ കിഴക്കന്‍ ലഡാക്കിലേക്കെത്തിയതും ഇപ്പോല്‍ ടാങ്ക് അറ്റകുറ്റപണികള്‍ക്കുള്ള കേന്ദ്രങ്ങള്‍ വരെ നിര്‍മിച്ചതും.സൈന്യത്തിന്റെ നീക്കങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമവുമാക്കാന്‍ ഈ നീക്കം കൊണ്ട് സാധിക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories