എയര്‍ബസില്‍ നിന്ന് പുതിയ 500 വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡീലാണ് ഇത്. അടുത്തിടെ 470 വിമാനങ്ങള്‍ വാങ്ങിയ എയര്‍ ഇന്ത്യയെയാണ് ഇന്‍ഡിഗോ പിന്നിലാക്കിയത്. ഈ മാസം 19ന് പാരിസ് എയര്‍ ഷോയില്‍ വച്ചാണ് ഈ കരാര്‍ ഒപ്പിട്ടത്.