Share this Article
അസര്‍ബൈജാന്‍ യാത്രാ വിമാനം തകര്‍ന്നതില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് റഷ്യ
Plane Crash

അസര്‍ബൈജാന്‍ യാത്രാ വിമാനം തകര്‍ന്നതില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് റഷ്യ. ബുധനാഴ്ച അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നത് റഷ്യന്‍ മിസൈലേറ്റാണെന്ന് ചില വ്യോമയാന വിദഗ്ധരെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചെച്‌നിയക്ക് മുകളിലൂടെ പറന്ന വിമാനത്തിന് റഷ്യന്‍ മിസൈല്‍ ഏറ്റെന്ന് സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തിരുന്നു. റഷ്യ യാത്രവിമാനം തകത്തിട്ടില്ലെന്നും അന്വേഷണം പൂര്‍ത്തിയാവട്ടെയെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു.

അന്വേഷണം ഒരനുമാനത്തിലും എത്തിയിട്ടില്ലെന്ന് കസഖിസ്ഥാന്‍ പോസിക്യൂട്ടറും അറിയിച്ചു. കസഖ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗിനിടെ വിമാനം തകര്‍ന്ന് 38 പേരാണ് മരിച്ചത്. 29 പേര്‍ രക്ഷപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories