കൊറിയകള്‍ തമ്മിലുള്ള പോരില്‍ പുതിയൊരു തന്ത്രം. ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച ബലൂണുകള്‍ പറത്തിയാണ് ഉത്തര കൊറിയയുടെ നിഴല്‍ യുദ്ധം.
മെയ്-ജൂണ്‍ മാസങ്ങളിലായി കുറഞ്ഞത് ആറ് തവണയെങ്കിലും ഉത്തരകൊറിയ ദക്ഷിണ കൊറിയയിലേക്ക് മാലിന്യ ബലൂണുകള്‍ അയച്ചിട്ടുണ്ട്. ബലുണുകള്‍ ഇത്തവണ വീണത് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഔദ്യോഗീക വസതിയിലാണ്.
അപകടകമായ ഒന്നും ബലൂണില്‍ ഇല്ലെന്നാണ് ദക്ഷിണ കൊറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ശത്രുതയുള്ള അയല്‍ വീട്ടിലേക്ക് മാലിന്യം എറിഞ്ഞ് ബുദ്ധിമുട്ടുണ്ടാക്കുന്ന മനശാസ്ത്ര യുദ്ധമാണ് ഉത്തര കൊറിയ പരീക്ഷിക്കുന്നത്.
തിരിച്ചടിയായി ദക്ഷികൊറിയയിലെ ജനങ്ങള്‍ ഉത്തര കൊറിയയിലേക്ക് മാലിന്യം അയക്കുന്നദൃശ്യങ്ങളും എക്‌സില്‍ പ്രചരിക്കുന്നുണ്ട്. കൃത്യത ഉറപ്പാക്കാന്‍ ജിപിഎസ് സാഹയവും ബലൂണ്‍ പറത്തുന്നവര്‍ ഉപയോഗിക്കുന്നുണ്ട്..