Share this Article
image
കേരളത്തിലെ തോട്ടംമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ മലയാളം കോഴ്സുമായി കേരള സര്‍വ്വകലാശാല
University of Kerala with free Malayalam course for students of plantation sector in Kerala

തമിഴ് മാതൃഭാഷയായിട്ടുള്ള കേരളത്തിലെ തോട്ടംമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സൗജന്യ മലയാളം കോഴ്‌സുമായി കേരള സര്‍വ്വകലാശാല.ഇതിനോടകം ആയിരത്തോളം കുട്ടികള്‍ മലയാളം കോഴ്‌സ് പൂര്‍ത്തീകരിച്ച് കഴിഞ്ഞു.

തമിഴ് മാത്യഭാഷയായിട്ടുള്ള കേരളത്തിലെ തോട്ടംമേഖലയായ പിരുമേട് മുന്നാർ തുടങ്ങിയ മേഖലകളിലെ  വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം പഠിക്കാനും പി എസ് സി നിയമനങ്ങള്‍ക്കുള്‍പ്പെടെ സമര്‍പ്പിക്കാവുന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സര്‍വ്വകലാശാലയുടെ കിഴിൽ പ്രവർത്തിക്കുന്ന മനോമണി സെൻ്റാണ്  മലയാളം കോഴ്‌സ്  സൗജന്യമായി നടപ്പിലാക്കി വരുന്നത്.

തോട്ടംമേഖലയിൽ നിർദ്ധനരായ കുട്ടികൾക്ക് തിരവനന്തപുരത്തെ കേരളാ യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കണമെങ്കിൽ ഭാരിച്ച തുക മുടക്കേണ്ടിവരുന്നുണ്ട്.അതുകൊണ്ട് ഭുരിഭാഗം കുട്ടികളും പഠനം ഉപേക്ഷിക്കുന്ന സാഹചര്യവും ഉണ്ട്.

കുട്ടികളുടെ ഇത്തരം ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ് തോട്ടം മേഖലയിൽ മലയാളം കോഴ്‌സ്  സൗജന്യമായി നടപ്പിലാക്കി വരുന്നതെന്ന് മനോമണി ഡയറക്ടർ ജയകൃഷ്ണൻ പറഞ്ഞു.

ഇതിനോടകം ഒരോ ബാച്ചിൽ 250 പോർക്കായി നാല് ബാച്ചുകളിൽ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ മലയാളം കോഴ്‌സ് പൂര്‍ത്തീകരിച്ചു.സര്‍വ്വകലാശാലയുടെ  മലയാളം കോഴ്‌സിന് തോട്ടം മേഖലയിൽ വലിയ സ്വീകാര്യത ലഭിച്ചു .

പ്ലസ് ടു യോഗ്യതയുള്ള തമിഴ് മാതൃഭാഷയായിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേരള സര്‍വ്വകലാശാലയുടെ മലയാളം കോഴ്‌സില്‍ ചേര്‍ന്ന് പഠനം നടത്താം.ദിവസവും ഓണ്‍ലൈനായിട്ടു നേരിട്ടും മലയാളം കോഴ്‌സിന്റെ പഠനം നടക്കുന്നത്.വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം പരീക്ഷ എഴുതാന്‍ മൂന്നാർ ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്കൂളിലാണ് സെന്റര്‍ ക്രമീകരിച്ചിരുന്നത്.

സര്‍ട്ടിഫിക്കറ്റ് വിതരണത്തിനും മൂന്നാര്‍ വേദിയാക്കാന്‍ ബന്ധപ്പെട്ടവര്‍ ലക്ഷ്യമിടുന്നുണ്ട്.തമിഴ് മാത്യഭാഷയായിട്ടുള്ളവര്‍ക്ക് മലയാളം അറിയാത്തതുമൂലം ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സഹായിക്കുന്നതാണ് കേരള സര്‍വ്വകലാശാലയുടെ മലയാളം കോഴ്‌സ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories