സംസ്ഥാനത്തെ നാല് വർഷ ഡിഗ്രി കോഴ്‌സുകൾക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം വനിതാ കോളേജിൽ ആണ് വിജ്ഞാന ഉത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നടക്കുക. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാനപരമായ മാറ്റമാണ് നാലുവർഷ ബിരുദ കോഴ്സ് കൊണ്ട് ഉണ്ടാവുക. മൂന്ന് വർഷം കൊണ്ട് ബിരുദം കരസ്ഥമാക്കുന്നതിനൊപ്പം നാലാം വർഷം കൂടെ പഠിച്ച് ഹോണേഴ്‌സ് ബിരുദം നേടാനാകും എന്ന തരത്തിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള കോമ്പിനേഷനുകൾ തെരഞ്ഞെടുക്കാനും ഈ നയം അനുവദിക്കും. മൂന്നാം വർഷത്തിൽ എക്സിറ്റ് ഓപ്ഷൻ നൽകുന്നതിലൂടെ കോഴ്സിൽ നിന്നും 3 വർഷ ബിരുദം നേടി പിൻവാങ്ങാൻ അവസരമുണ്ട്.
കോഴ്‌സുമായി ബന്ധപ്പെട്ട് പ്രത്യേകം നിയോഗിച്ച സമിതിയാണ് അക്കാദമിക് കലണ്ടർ തയ്യാറാക്കിയത്. എല്ലാ പരീക്ഷകളും ഒരേസമയം നടക്കുന്ന രീതിയിലാണ് അക്കാദമിക് കലണ്ടർ. ഉദ്‌ഘാടന ദിവസമായ ഇന്ന് ബിരുദ പരിപാടികളെക്കുറിച്ചുള്ള ഒറിയന്റേഷൻ ക്ലാസുകൾ അതാത് വിദ്യാലയങ്ങളിൽ നടത്തും.
തിരുവനന്തപുരം വനിതാ കോളേജിൽ ആണ് വിജ്ഞാന ഉത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന് പുറമെ, ആന്റണി രാജു എംഎൽഎ, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.