സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.ലോകസഭ തിരഞ്ഞെടുപ്പ് അവലോകനമായിരിക്കും യോഗത്തിലെ പ്രധാന അജണ്ട.കേരളത്തിലെയും ബംഗാളിലേയുമടക്കം പാര്‍ട്ടി മത്സരിച്ച സംസ്ഥാനങ്ങളിലെ സാഹചര്യവും രാജ്യത്തെ പൊതുസാഹചര്യവും വിലയിരുത്തും.
ഈ മാസം 28 മുതല്‍ 30 വരെ ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തില്‍ അവതരിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള ചര്‍ച്ചകളും യോഗത്തില്‍ നടക്കും. ലോകസഭ തെരഞ്ഞെടുപ്പ് ഫലം മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള തിരിച്ചടിയെന്ന വിലയിരുത്തലാണ് പാര്‍ട്ടി നടത്തുന്നത്.