Share this Article
രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി നരേന്ദ്രമോദി;രാജ്യത്തെങ്ങും വിപുലമായ ആഘോഷ പരിപാടികൾ
Narendra Modi

മഹാത്മഗാന്ധിയുടെ 155ാം ജന്മദിനത്തില്‍ രാജ്യത്തെങ്ങും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍യും ഗാന്ധി സമാധിയായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി.

രാഷ്ട്രപതി ദ്രൗപതി മുര്‍മു, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെ എന്നിവരും രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തും. വൈകീട്ട് വരെ രാജ്ഘട്ടില്‍ സര്‍വ്വമത പ്രാര്‍ത്ഥന നടക്കും.

ശുചിത്വ ലഹരി വിരുദ്ധ ദിനമായാണ് സംസ്ഥാനങ്ങള്‍ ഗാന്ധി ജയന്തി കൊണ്ടാടുന്നത്. അന്താരാഷ്ട്ര അഹിംസ ദിനമായും ഇന്ന് ആചരിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories