Share this Article
തന്റെ ജീവിതമാണു നടിയെ ആക്രമിച്ചെന്ന കേസുകാരണം നഷ്ടമായതെന്ന് ദിലീപ്; വിചാരണ നീട്ടാൻ ശ്രമമെന്ന് ആരോപണം
Dileep said that his life was lost due to the case of assaulting the actress; It is alleged that there is an attempt to prolong the trial

നടിയെ ആക്രമിച്ചെന്ന കേസില്‍ വിചാരണ നീട്ടാനാണു ശ്രമമെന്നും തന്റെ ജീവിതമാണു കേസുകാരണം നഷ്ടമായതെന്നും ദിലീപ്. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്. ഈ നീക്കത്തില്‍ പ്രോസിക്യൂഷന്‍ കൈകോര്‍ക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയില്‍ ആരോപിച്ചു.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ അതിജീവിത നല്‍കിയ ഹര്‍ജി ജസ്റ്റിസ് കെ.ബാബു പരിഗണിക്കുമ്പോഴാണു ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍ പിള്ള ആരോപണങ്ങള്‍ ഉന്നയിച്ചത്. വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമം അനുവദിക്കരുതെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories