മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ ബീഫ് കടത്തിയെന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്നു. മുംബൈ കുര്‍ള സ്വദേശികളായ അഫാന്‍ അന്‍സാരി, സഹായി നസീര്‍ ഷെയ്ഖ് എന്നിവര്‍ കാറില്‍ മാംസം കടത്തുന്നതിനിടെ ഒരു സംഘം ആളുകള്‍ ഇവരെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു.
ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ ഒരാള്‍ മരിച്ചതായി പൊലീസ് അറിയിച്ചു. കേസില്‍ ഇതുവരെ 10 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റയാളുടെ പരാതിയില്‍ കൊലപാതകത്തിനും കലാപത്തിനും കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.