Share this Article
പാക്കിസ്ഥാനില്‍ വായുമലിനീകരണം; മ്യൂസിയം-പാർക്ക് തുറക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍
Air pollution in Pakistan

പാക്കിസ്ഥാനിലെ പഞ്ചാബില്‍ വായുമലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രവിശ്യയിലെ മ്യൂസിയങ്ങളും പാര്‍ക്കുകളും തുറക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍. നവംബര്‍ 8 മുതല്‍ 17 വരെയാണ് വിലക്ക്. ലാഹോറടക്കം 15ലധികം ജില്ലകളില്‍ നിരോധനം ബാധിക്കും.

പാക്കിസ്ഥാനിലെ വായു ഗുണനിലവാരം നേരത്തെതന്നെ മോശം നിലയിലെത്തിയിരുന്നു. പെഷവാര്‍, ഇസ്ലാമാബാദ്, റാവല്‍പ്പിണ്ടി, കറാച്ചി തുടങ്ങിയ നഗരങ്ങളുടെ വായുഗുണനിലവാരം അപകടാവസ്ഥയിലാണെന്നും പാക്കിസ്ഥാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories