ലോകമെമ്പാടുമുള്ള ഹജ് തീര്‍ഥാടകര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. തീര്‍ഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. അറഫ മൈതാനത്ത് 20 ലക്ഷത്തോളം പേരാണ് സംഗമിക്കുക. നമിറ പള്ളിയില്‍ ഉച്ചയോടെ അറഫാ പ്രഭാഷണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും.
പ്രാര്‍ഥനകള്‍ക്കു ശേഷം ജബലുറഹ്‌മയില്‍ പ്രാര്‍ഥനകളില്‍ മുഴുകും. തുടര്‍ന്ന് അറഫയില്‍നിന്നു 10 കിലോമീറ്റര്‍ അകലെ മുസ്ദലിഫയിലേക്കു നീങ്ങും. നാളെ പുലര്‍ച്ചെയോടെ മിനായിലേക്കെത്തുന്ന വിശ്വാസികള്‍ ജംറത്തുല്‍ അഖ്ബയില്‍ കല്ലേറു കര്‍മം നടത്തും.