എസ്എഫ്ഐയിൽ വീണ്ടും ലഹരി വിവാദം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് ആരോപണം. സംസ്ഥാന സമിതി അംഗത്തിനെതിരെ ഫോട്ടോ സഹിതം ആക്ഷേപങ്ങൾ ഉയർന്നിട്ടും നടപടിയെടുത്തില്ലെന്ന് ചർച്ചയിൽ വിമർശനം ഉയർന്നു. പാറശ്ശാല, വിതുര കമ്മിറ്റികളിൽ നിന്നാണ് രൂക്ഷവിമർശനം ഉയർന്നത്.
അതേസമയം, ജില്ലാ സെക്രട്ടറി ആദർശിന് പ്രായം കൂടുതൽ എന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. പ്രായം തെളിയിക്കാൻ സർട്ടിഫിക്കേറ്റ് ഹാജരാക്കാൻ അടക്കം ചർച്ചയിൽ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.