Share this Article
image
മാസപ്പടി കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Today, the High Court will consider the plea challenging the vigilance court order in the Masapadi case

മാസപ്പടി കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്യുന്ന കളമശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവിന്‍റെ ഹര്‍ജി സമാന വിഷയത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജിക്കൊപ്പം ഇന്ന് ഹൈക്കോടതി പരിഗണിക്കും.

മുഖ്യമന്ത്രിയുടെ മകള്‍ക്കും രാഷ്‌ട്രീയ നേതാക്കള്‍ക്കും, ഇല്ലാത്ത സേവനത്തിനു പ്രതിഫലം നല്‍കിയെന്ന സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ കണ്ടെത്തലില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയാണു പരിഗണിക്കുക.ഈ ആവശ്യമുന്നയിച്ച്‌ നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories