മസ്‌കറ്റ് :ഒമാനിൽ സ്‌കൂള്‍ വിട്ട് അമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പം കാറില്‍ വീട്ടിലേക്ക് സഞ്ചരിക്കവെ അപകടത്തില്‍പ്പെട്ട് മലയാളി വിദ്യാര്‍ഥിനി മരിച്ചു. സീബ് ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ഥിനി അല്‍ന ടകിന്‍ (ആറ്) ആണ് മരിച്ചത്. എറണാകുളം പാലാരിവട്ടം സ്വദേശികളായ ടാക്കിന്‍ ഫ്രാന്‍സിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വര്‍ഗീസിന്റെയും മകളാണ്.
ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അല്‍ന ടാകിന്റെ മരണം സംഭവിച്ചിരുന്നു.