Share this Article
മുഖ്യമന്ത്രി നേരിട്ട് തന്നെ വരണം, മന്ത്രിമാരും ഉദ്യോഗസ്ഥരും വന്നിട്ട് കാര്യമില്ല; കരുവന്നൂരിൽ പരാതി കിട്ടിയാല്‍ വിശദീകരണം തേടുമെന്നും ഗവര്‍ണര്‍
വെബ് ടീം
posted on 02-10-2023
1 min read
CM should come in person, no need for ministers says governor

തിരുവനന്തപുരം: മുഖ്യമന്ത്രി രാജ്ഭവനിലെത്തി നേരിട്ട് കാര്യങ്ങള്‍ അറിയിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും അതുണ്ടാകുന്നില്ലെന്നുമാണ് ഗവര്‍ണറുടെ ആരോപണം. ബില്ലുകള്‍ ഒപ്പിടുന്നില്ലെന്നും കോടതിയെ സമീപിക്കേണ്ടി വരുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് ഗവര്‍ണറുടെ പ്രതികരണം. 

നിയമവിരുദ്ധമായ ബില്ലുകള്‍ എങ്ങനെ ഒപ്പിടുമെന്നും ഗവര്‍ണര്‍ ചോദിച്ചു. ബില്ലുകളെക്കുറിച്ച് മാത്രമല്ല ഭരണപരമായ കാര്യങ്ങളെക്കുറിച്ചും മുഖ്യമന്ത്രി നേരിട്ട് വന്ന് നിശ്ചിത ഇടവേളകളില്‍ അറിയിക്കുക എന്നതും പ്രധാനമാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരും വന്നിട്ട് കാര്യമില്ല. പാര്‍ട്ടി പറയുന്നതുപോലെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പക്ഷപാതപരമായ പ്രവര്‍ത്തനമല്ല നടക്കുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ബില്ലുകള്‍ സംബന്ധിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും വന്ന് കാര്യങ്ങള്‍ വിശദീകരിക്കണം എന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. 

നിക്ഷ്പക്ഷത പാലിക്കാത്ത സര്‍ക്കാര്‍ ചെയ്യുന്നത് സത്യപ്രതിജ്ഞാലംഘനമാണ്. കരുവന്നൂര്‍ സംബന്ധിച്ച് പരാതി കിട്ടിയാല്‍ വിശദീകരണം ചോദിക്കും. നിലവില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല. ഇഡിയുടെ ഇടപെടല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ മേഖലകളെ തകര്‍ക്കുക എന്ന ലക്ഷ്യത്തിലാണെന്ന ആരോപണത്തിന് നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് നടപടികളുണ്ടാകുമെന്നും നിയമവാഴ്ചയുള്ള സമൂഹമാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories