ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം രാവിലെ എക്യുഐ 359 രേഖപ്പെടുത്തി. ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ 40 നിരീക്ഷണ കേന്ദ്രങ്ങളില്‍ 36ലും വളരെ മോശം വായുനിലവാരമാണ് രേഖപ്പെടുത്തിയത്.
നഗരത്തിലുടനീളം പുകമഞ്ഞു മൂടപ്പെട്ടത്തോടെ ആളുകളില്‍ ശ്വാസതടസം സംബന്ധിച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരുന്നു. കഴിഞ്ഞ രണ്ടുദിവസമായി കാറ്റിന്റെ വേഗം കുറഞ്ഞതാണ് മലിനീകരണം ഉയരാന്‍ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണം വകുപ്പ് അറിയിച്ചു.