Share this Article
മണിപ്പൂര്‍ സംഘര്‍ഷം; ഇന്ന് വീണ്ടും യോഗം വിളിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ
Manipur Conflict

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് വീണ്ടും യോഗം വിളിച്ചു. ഡല്‍ഹിയിലായിരിക്കും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുക.

സമാധാനം പുനഃസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അമിത് ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം ആക്രമം വ്യാപിച്ചതോടെ മണിപ്പൂര്‍ കലാപത്തില്‍ ശക്തമായി ഇടപെടാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories