കോട്ടയം നഗരമധ്യത്തില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. പരിക്കേറ്റ യുവതി അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കട്ടപ്പന സ്വദേശിയായ ബാബുവാണ് വഴിയോരത്ത് താമസിച്ചിരുന്ന ബിന്ദുവിനെ ആക്രമിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നടുറോഡില്‍ വച്ച് ചുണ്ടലി ബാബു എന്നയാള്‍ യുവതിയെ കൊടുവള്‍ കൊണ്ട് വെട്ടുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് വെട്ടേറ്റ് നടുറോഡില്‍ രക്തത്തില്‍ കുളിച്ച് കിടന്ന യുവതിയെ പൊലീസ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയാണ് ബാബു. കാപ്പ നിയമപ്രകാരം ജയിലിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.