Share this Article
Union Budget
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ
വെബ് ടീം
posted on 21-07-2023
1 min read
 Church Priest Held For Minor Girl’s Abuse In Karnataka’s Shivamogga

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു.കർണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം.ഫാദർ ഫ്രാൻസിസ് ഫെർണാണ്ടസിനെ കോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ പെൺകുട്ടിയെ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്.

ബഞ്ചാര സമുദായത്തിൽപ്പെട്ട പതിനേഴു വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. സേക്രഡ് ഹാർട്ട് കോളജിലെ അധ്യാപകനായ വൈദികൻ വിദ്യാർത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടികളെ ശല്യം ചെയുന്നത് വൈദികൻ്റെ പതിവാണെന്ന് ബഞ്ചാര സമുദായ പ്രവർത്തകനായ ഗിരീഷ് ആരോപിച്ചു.

അതേസമയം വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories