Share this Article
പാലക്കാട് റെയ്‌ഡിന് പിന്നില്‍ സിപിഐഎം-ബിജെപി ഒത്തുകളി; രാഹുല്‍ മാങ്കൂട്ടത്തില്‍
rahul mankoottathil

പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ പാതിരാത്രി പൊലീസ് പരിശോധന. പണമിടപാട് നടന്നെന്ന സംശയത്തെ തുടർന്ന് വനിത നേതാക്കളുടെ അടക്കം മുറികളിൽ പരിശോധന നടത്തി. പരിശോധനയില്ർ പ്രതിഷേധവുമായി നേതാക്കളും പ്രവർത്തകരും രംഗത്ത്. പിന്നില്‍ സിപിഐഎം-ബിജെപി ഒത്തുകളിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

സാധാരണ പരിശോധനയാണ് നടന്നതെന്ന് പൊലീസ്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നിൽ സിപിഐഎം-ബിജെപി ഒത്തുകളിയെന്ന് കോൺഗ്രസ് ആരോപിച്ചു. ഹോട്ടലിന് പുറത്ത് സിപിഐഎം-കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായി. റെയിഡിൽ പ്രതിഷേധിച്ച് പാലക്കാട് എസ്.പി ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories