Share this Article
വീഡിയോ സഹിതം പരാതി, ബസില്‍ ആണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം,പോക്‌സോ കേസ്
വെബ് ടീം
posted on 22-06-2023
1 min read

പത്തനംതിട്ട: സ്വകാര്യബസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമമെന്ന് വീഡിയോദൃശ്യങ്ങള്‍ സഹിതം പരാതി. അടൂരില്‍നിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രയ്ക്കിടെയാണ് 17-കാരന് നേരേ മധ്യവയസ്‌കന്‍ അതിക്രമം കാട്ടിയത്. സംഭവത്തില്‍ വീഡിയോദൃശ്യങ്ങള്‍ സഹിതം 17-കാരന്‍ പരാതി നല്‍കി. പോക്‌സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തതായും വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ആളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.

ബുധനാഴ്ച രാവിലെ അടൂരില്‍നിന്ന് ബസില്‍ കയറിയ 17-കാരനാണ് യാത്രയ്ക്കിടെ ദുരനുഭവമുണ്ടായത്. ബസിലെ ഏറ്റവും പിന്‍നിരയിലെ സീറ്റിലാണ് കുട്ടി ഇരുന്നിരുന്നത്. യാത്രയ്ക്കിടെ മധ്യവയസ്‌കനായ ഒരാള്‍ കുട്ടിയുടെ അടുത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നും സ്വകാര്യഭാഗത്തേക്ക് കൈകടത്താന്‍ ശ്രമിച്ചെന്നുമാണ് ആണ്‍കുട്ടിയുടെ പരാതി.

മധ്യവയസ്‌കന്റെ അതിക്രമം 17-കാരന്‍ മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് കുട്ടി ബഹളംവെയ്ക്കുകയും ബസ് പോലീസ് സ്‌റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മധ്യവയ്‌സകന്‍ ഇതിനിടെ ബസില്‍നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories