Share this Article
മഹാരാഷ്ട്രയെയും ഗോവയെയും പിന്നിലാക്കി; ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണത്തില്‍ കേരളം ഒന്നാമത്, അഭിമാന നേട്ടം
വെബ് ടീം
posted on 23-08-2023
1 min read
kerala has the highest number of five star hotel

തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ള സംസ്ഥാനം എന്ന നേട്ടം കേരളത്തിന്. താമസ സൗകര്യവുമായി ബന്ധപ്പെട്ട നാഷണല്‍ ഡേറ്റാബേസ് ഫോര്‍ അക്കോമഡേഷന്‍ യൂണിറ്റ് കണക്കുകള്‍ അനുസരിച്ചാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ കാര്യത്തില്‍ കേരളം ഒന്നാമതെത്തിയത്.

മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗോവ എന്നി സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം ആദ്യമെത്തിയത്.  റാങ്കിങ്ങ് അനുസരിച്ച് മഹാരാഷ്ട്രയില്‍ 35 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ആണ് ഉള്ളത്. ഗോവയില്‍ ഇത് 32 ആണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 27 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ളതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്രസർക്കാർ കണക്കുകൾ പ്രകാരം കേരളത്തിൽ 45 ഫൈവ് സ്റ്റാർ ഹോട്ടലുകൾ ആണ് ഉള്ളത്.

ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് അറിയിച്ചു. സ്വകാര്യ മേഖലയും കേരള ടൂറിസത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇക്കാരണത്താല്‍ കേരളത്തിലേക്കുള്ള ദേശീയ, രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും പി ബി നൂഹ് പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories