Share this Article
'സുരാജ് വെഞ്ഞാറമൂട് ക്ലാസിൽ പങ്കെടുക്കണം'; കാരണം കാണിക്കൽ നോട്ടീസ് നൽകും, അപകടത്തിന് പിന്നാലെ നടപടി
വെബ് ടീം
posted on 31-07-2023
1 min read
suraj venjaramood car accident

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിലും സുരാജ് പങ്കെടുക്കണമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. സുരാജിന്റെ കാർ അപകടം ഉണ്ടാക്കിയതിനെ തുടർന്നാണ് നടപടി. അപകടത്തിൽ പരിക്കേറ്റയാൾ  ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. തുടർന്ന് നടനെതിരെ പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് പൊലീസ് കേസെടുത്തത്. കാറുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും നിർദേശിച്ചിരുന്നു. 

കാര്‍ ബൈക്കുമായികൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories