Share this Article
ഇന്ന് ബോംബ് ഭീഷണി നേരിട്ടത് 30 വിമാനങ്ങള്‍ക്ക്; ബോംബ് ഭീഷണി തുടരുന്നു
Indigo

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി തുടരുന്നു.മുപ്പത് വിമാനങ്ങളാണ് ഇന്ന് ബോംബ് ഭീഷണി നേരിട്ടത്.ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. മുന്നറിയിപ്പ് ലഭിച്ചതില്‍ ആഭ്യന്തര-രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടും.

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 120 വിമാനങ്ങള്‍ക്കാണ് ഭീഷണി ലഭിച്ചത്.ബോംബ് ഭീഷണിയുടെ ഉറവിടം അന്വേഷണ ഏജന്‍സികള്‍അന്വേഷിക്കുന്നുണ്ടെങ്കിലും ഇത് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാനഡ-ഇന്ത്യ നയതന്ത്രബന്ധം വഷളായതിന് പിന്നാലെയാണ് വിമാനങ്ങള്‍ക്ക്ബോംബ് ഭീഷണി സന്ദേശം പതിവായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories