ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന കേസിലെ പ്രതി എം.എസ് സൊല്യൂഷൻ സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
ഒളിവിൽ പോയ ഷുഹൈബും ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നൽകിയ രണ്ട് അധ്യാപകരും ഇതുവരെയായി ചോദ്യം ചെയ്യലിന് ഹാജരായിട്ടുമില്ല. അതിനിടെ അധ്യാപകനായ ഫഹദിനോട് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാനായി ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകിയിരുന്നു.