കൊച്ചി: വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒന്നാം വാർഷികം പ്രൗഡ ഗംഭീരമായി ആഘോഷിച്ചു. എലിവേറ്റ് എന്ന പേരിൽ നടന്ന ആഘോഷ പരിപാടിയിൽ കേരളവിഷൻ്റെ എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയിലേക്ക് ചെക്ക് കൈമാറി.
2023 ൽ ആരംഭിച്ച സഹകരണ സംഘമായ വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഇന്ന് കേരളത്തിലും തമിഴ്നാട്ടിലുമായി 32 ബ്രാഞ്ചുകളാണുള്ളത്.ബാങ്കിംഗ്, ബിസിനസ്, മാധ്യമ മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോക്ക് ഹോൾഡേഴ്സ് സൗത്ത് ഇന്ത്യ അസോസിയേഷൻ പ്രസിഡണ്ട് ആർ പ്രേം കുമാർ മുഖ്യ പ്രഭാഷണം നടത്തി.സഹകരണ സംഘങ്ങൾ ഏറ്റവും മികച്ച രീതിയിയിലും പ്രശ്നങ്ങളിലൂടെയും കടന്ന് പോകുന്ന സംസ്ഥാനമാണ് കേരളമെന്നും ഒരു പാട് പ്രതിസന്ധികളെ തരണം ചെയ്താണ് വിന്നേഴ്സ് റോയൽ വർഷ കോ ഓപ്പറേറ്റീവ് സൊസൈറ്റി വളർന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ലക്ഷ്യം ഉണ്ടെങ്കിൽ മാത്രമേ മനുഷ്യന് ഉന്നതിയിൽ എത്താൻ കഴിയൂവെന്നും ആർ പ്രേംകുമാർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കേരളവിഷൻ നടപ്പാക്കുന്ന എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയിലേക്കുള്ള രണ്ട് ലക്ഷം രൂപയുടെ ചെക്ക് ആർ പ്രേംകുമാർ,വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർമാരായ ടി.എ.ശ്രീകുമാർ, കെ.ജയകുമാർ എന്നിവർ ചേർന്ന് കേരളവിഷൻ എം.ഡി പ്രജേഷ് അച്ചാണ്ടി, കേരളവിഷൻ മാർക്കറ്റിംഗ് വിഭാഗം ജനറൽ മാനേജർ ഷൈൻ സക്കറിയ എന്നിവർക്ക് കൈമാറി.
ചടങ്ങിൽ വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ജനറൽ മാനേജർ സിദ്ദേശ്വർ നായർ, ഹൗസിങ്ങ് കോപ്പറേറ്റീവ് പ്രസിഡണ്ട് കരുണ മൂർത്തി, അഡ്വൈസറി ബോർഡ് മെമ്പർ വിവേക് ഷേണായി, ലയബലിറ്റീസ് ബിസിനസ് ഹെഡ് കെ.ശ്രീരാം, ബിസിനസ് ഹെഡ് സന്തോഷ് കുമാർ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കാളികളായി.