കോട്ടയം:ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്.പോളിംഗ് 20 ശതമാനം പിന്നിട്ടു.ബൂത്തുകളില്‍ നീണ്ട ക്യൂവാണുള്ളത്.വോട്ടെടുപ്പ് വൈകീട്ട് ആറ് വരെയാണ്. രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്.മണര്‍കാട് ഗവ. എല്‍ പി സ്‌കൂളിലെ 72-ാം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. പുതുപ്പള്ളിയില്‍ മാറ്റത്തിന്റെ ജനവിധിയുണ്ടാകുമെന്ന് വോട്ട് ചെയ്ത ശേഷം ജെയ്ക് സി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ പുതുപ്പള്ളിക്കായാണ് വിധിയെഴുത്ത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയുടെ വികസനം തന്നെയാണ് ചര്‍ച്ചയായതെന്ന് ജെയ്ക് സി തോമസ് പറഞ്ഞു.
ജെയ്ക് സി തോമസ് വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ക്ലിക്ക് ചെയ്ത് കാണാം
ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 126-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാര്‍ക്കുമൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ചര്‍ച്ചയായത് 53 വര്‍ഷക്കാലത്തെ വികസനവും കരുതലുമാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഓരോ വോട്ടും ചര്‍ച്ചയായെന്നും വികസനവും കരുതലും എന്ന മുദ്രവാക്യം ഉയര്‍ത്തിപ്പിടിച്ചെന്നും അത് ചര്‍ച്ചയാക്കിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ചാണ്ടി. കഴിഞ്ഞ കുറേക്കാലമായി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചാണ്ടി ഉമ്മൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ക്ലിക്ക് ചെയ്ത് കാണാം
കുടുംബ സമേതമെത്തി വോട്ട് ചെയ്ത് മന്ത്രി വി എന്‍ വാസന്‍. എല്‍ഡിഎഫിന് തികഞ്ഞ വിജയ പ്രതീക്ഷയെന്ന് മന്ത്രി പ്രതികരിച്ചു. ഓഡിയോ വിവാദത്തിന്റെ ഉത്തരവാദിത്തം തങ്ങളുടെ തലയില്‍ കെട്ടിവെക്കണ്ട. യുഡിഎഫ് പരാതി നല്‍കാന്‍ തയ്യാറുണ്ടോയെന്നും വി എന്‍ വാസവന്‍ ചോദിച്ചു.
2021ല്‍ 74.84 ശതമാനമായിരുന്നു പുതുപ്പള്ളിയിലെ പോളിങ്. കേരളത്തിലേത് അന്ന് 74.04 ശതമാനമായിരുന്നു. 2016ല്‍ പുതുപ്പള്ളിക്കാരില്‍ 77.40 ശതമാനം പേരില്‍ 77.40 ശതമാനം പേര്‍ വോട്ട് ചെയ്തു. കേരളത്തിന്റെ ആകെ ശതമാനം 77.35 ആയിരുന്നു. 2011ല്‍ 74.44 ശതമാനമായിരുന്നു പുതുപ്പള്ളിയിലെ പോളിംഗ്. കേരളത്തിലാകട്ടെ 75.12 ശതമാനവും ആയിരുന്നു.