ബലാല്‍സംഗക്കേസിലെ പ്രതികള്‍ക്കും കൊലപാതകികള്‍ക്കും വധശിക്ഷ നല്‍കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.വധശിക്ഷ കാത്തിരുന്ന 37 തടവുകാരുടെ ശിക്ഷ, ജീവപര്യന്തമായി കുറച്ച പ്രസിഡന്റ് ജോ ബൈഡന്റെ നടപടിയെ ട്രംപ് വിമര്‍ശിച്ചു.
ബൈഡന്റെ പലനടപടികളും ഉള്‍ക്കൊള്ളാനാവാത്താതാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഫെഡറല്‍ കോടതികളുടെ വധശിക്ഷകള്‍ ബൈഡന്‍ നേരത്തെ മരവിപ്പിച്ചിരുന്നു.
വധശിക്ഷ പിന്തുടരാന്‍ നീതിന്യായ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമെന്ന് ട്രംപ് വ്യക്തമാക്കി.അമേരിക്കന്‍ ക്രമസാമാധമുള്ള രാഷ്ട്രമാകുമെന്നും ട്രംപ് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.