Share this Article
എഡിജിപി- ആർഎസ്എസ് കൂടികാഴ്ച സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
niyamasabha

എഡിജിപി എം ആർ അജിത് കുമാർ - ആർഎസ്എസ്  കൂടികാഴ്ച സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ്  തീരുമാനം. പ്രമേയം പരിഗണനയ്ക്ക് എടുക്കുകയാണെങ്കില്‍ മുഖ്യമന്ത്രിക്ക് നിലപാട് വിശദീകരിക്കേണ്ടി വരും.

കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധ ക്ഷണിക്കലിൽ ഭരണപക്ഷം ഉന്നയിക്കുന്നുണ്ട്. കൂടാതെ വയനാട്ടിലും മേപ്പാടിയിലും ഉണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും.സ്വർണ്ണക്കച്ചവടത്തിലെ നികുതി ചോർച്ച അടക്കമുള്ള വിഷയങ്ങൾ ചോദ്യോത്തര വേളയിലും ഉയരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories