Share this Article
ഉറങ്ങുകയായിരുന്ന 19കാരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം യുട്യൂബ് പ്രശസ്തിയുടെ പേരിലെന്ന് സഹോദരി
വെബ് ടീം
posted on 14-10-2023
1 min read
BIHAR MAN KILLED

നളന്ദ: വീട്ടിൽ ഉറങ്ങുകയായിരുന്ന 19കാരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ബീഹാറിലെ നളന്ദയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. യൂട്യൂബ് പ്രശസ്തിയുടെ പേരിലാണ് കൊലപാതകമെന്ന്  സഹോദരി  ആരോപിച്ചു.

ബിരുദ വിദ്യാർത്ഥിയായ ഹരാധനാണു കൊല്ലപ്പെട്ടത്. ഹരാധന്റെ ട്യൂഷനും യൂട്യൂബ് വീഡിയോകളിൽ നിന്നുള്ള വരുമാനവും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.  പിതാവിന്റെ മരണശേഷം അമ്മയെയും രണ്ട് സഹോദരിമാരെയും നോക്കിയിരുന്നത് ഹരാധനാണ്.

സഹോദരന്റെ മുറിയിലെ ഫാൻ നിറുത്താൻ സഹോദരി എഴുന്നേറ്റപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. പെൺകുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തി. കഴുത്ത് ഉൾപ്പെടെ തലയുടെ വിവിധ ഭാഗങ്ങളിൽ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള പരിക്കുകൾ ഉണ്ടെന്ന് പൊലീസ്.

ഉറങ്ങിക്കിടന്ന വീട്ടിലെ മറ്റ് അംഗങ്ങൾ പോലും അറിയാത്ത വിധത്തിലാണ് ക്രിമിനലുകൾ കൊലപാതകം നടത്തിയത്. ഡോഗ് സ്‌ക്വാഡിനെയും എഫ്‌എസ്‌എൽ ടീമിനെയും വിളിച്ചിട്ടുണ്ടെന്നും രാഹുയി പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് അമിത് കുമാർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories