15 മത് കേരള നിയമസഭയുടെ 11 ആം സമ്മേളനം നാളെ ആരംഭിക്കും. 28 ദിവസങ്ങളിലായി ചേരുന്ന സമ്മേളനം ജൂലൈ 25ന് സമാപിക്കും. ജൂൺ 13,14,15 തീയതികളിൽ ലോക കേരള സഭയുടെ നാലാം സമ്മേളനത്തിനും നിയമസഭ വേദിയാകും..
പ്രധാനമായും 2024 25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച ചെയ്ത് പാസാക്കുന്നതിന് വേണ്ടിയാണ് സമ്മേളനം ചേരുന്നതെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ജൂൺ 11 മുതൽ ജൂലൈ 8 വരെ 13 ദിവസം ധനാഭീർത്തനകൾ ചർച്ച ചെയ്ത പാസാക്കുന്നതിനാണ് നീക്കി വയ്ക്കുക. സമ്മേളന കാലയളവിൽ അഞ്ച് ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങൾക്കും എട്ട് ദിവസം ഗവൺമെന്റ് കാര്യങ്ങൾക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
സമ്മേളനത്തിനിടയിൽ ജൂൺ 13 14 15 തീയതികളിലായി ലോകകേരള സഭയുടെ നാലാം സമ്മേളനത്തിന് കേരള നിയമസഭ വേദിയാകും. ലോക കേരള സഭ നടക്കുന്ന ദിവസങ്ങളിൽ നിയമസഭാ സമ്മേളനം ഉണ്ടായിരിക്കില്ല. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ജൂലൈ 25 നാണ് സമ്മേളനം അവസാനിക്കുന്നത്.
അതേസമയം നിയമസഭാ സമ്മേളനം തുടങ്ങിക്കഴിഞ്ഞാൽ ബാർകോഴ അടക്കമുള്ള വിഷയങ്ങൾ ഉയർത്തി സഭയ്ക്കുള്ളിലും പുറത്തും വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.