Share this Article
അനുവാദമില്ലാതെ പുരികം ത്രെഡ് ചെയ്തു; വിഡിയോ കോൾ വഴി ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്
വെബ് ടീം
posted on 02-11-2023
1 min read
 Man Gives Wife Triple Talaq From Saudi Over Video Call For Shaping Eyebrows

കാൺപൂർ: ഉത്തർപ്രദേശിൽ അനുവാദമില്ലാതെ പുരികം ത്രെഡ് ചെയ്തതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി.

കാൺപൂരിലാണ് സംഭവം.2022 ജനുവരിയിലാണ് സലീമും ഗുൽസായ്ബയും വിവാഹിതരാകുന്നത്. വിവാഹ ശേഷം ഓഗസ്റ്റ് 30 ഓടെ ജോലിക്കായി സലിം സൗദി അറേബ്യയിലേക്ക് പോയി. ഇതിന് പിന്നാലെ സ്ത്രീധനം ചോദിച്ച് സലീമിന്റെ വീട്ടുകാർ ഗുൽസായ്ബയെ നിരന്തരം പീഡിപ്പിച്ചിരുന്നു. സൗദിയിലായിരുന്നു സലീമുമായി ഗുൽസായ്ബ വിഡിയോ കോൾ ചെയ്യുമായിരുന്നു. അങ്ങനെയൊരിക്കൽ ഒക്ടോബർ നാലിന് ഗുൽസായിബ സലീമിനെ വിഡിയോ കോൾ ചെയ്തപ്പോഴാണ് ഗുൽസായ്ബയുടെ പുരികം ത്രെഡ് ചെയ്തതായി സലീം മനസിലാക്കുന്നത്. ഇതിൽ ക്ഷുഭിതനായ സലീം ഇനി തന്നിഷ്ടംപോലെ നടന്നോ എന്ന് പറഞ്ഞ് മുത്തലാഖ് ചൊല്ലുകയായിരുന്നു.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി സുപ്രിംകോടതി പ്രഖ്യാപിക്കുന്നത് 2017 ലാണ്. ഇതിന് പിന്നാലെ മുസ്ലിം വിമൻ പ്രൊട്ടക്ഷൻ ആക്ട് 2019 നിലവിൽ വരികയും ചെയ്തു. ഇത് പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories