Share this Article
ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പുറപ്പെടും
narendra modi

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പുറപ്പെടും.  21 വരെയാണ് പര്യടനം. നൈജീരിയ, ഗയാന, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. നവംബര്‍ 18, 19 തിയതികളിലായി ബ്രസീലില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലും പങ്കെടുക്കും.

ഉച്ചകോടിക്കിടെ ഇന്ത്യ - കാനഡ നയതന്ത്ര തര്‍ക്കം ചര്‍ച്ചയായേക്കും. 17 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയ സന്ദര്‍ശിക്കുന്നത്. 1968 ന് ശേഷം ഗയാന സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories