കർണാടക,ഷിരൂരിലേ തിരച്ചിൽ അനിശ്ചിതത്വത്തിൽ, നാവികസേനയ്ക്ക്പരിശോധനക്ക് അനുമതിയില്ല. പുഴയിലെ നീരൊഴുക്ക് കുറഞ്ഞിട്ടിലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.
രണ്ടാഴ്ച നിർത്തിവച്ച ദൗത്യം ഇന്ന് പുനരാരംഭിക്കും എന്നാണ് അറിയിച്ചിരുന്നത്. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലും തിരച്ചിൽ ആരംഭികാത്തത് വലിയ ആശങ്കയാണ് സ്രഷ്ടിക്കുന്നത്. ജില്ലാ ഭരണകൂടം വലിയ അലഭവമാണ് കാണിക്കുന്നതെന്നാണ് ഉയരുന്ന ആഷേപം.
ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് അർജ്ജുൻ ഉൾപ്പെടെ മൂന്നു പേരെ കാണാതായിട്ട് ഒരുമാസത്തിനടുക്കുകയാണ്. ഗംഗാവലി പുഴയിൽ അടിയോഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ തിരച്ചിൽ ഉടൻ പുനരാരംഭിക്കുമെന്നാണ് ഇന്നലെ കാർവാറിൽ ചേർന്ന ഉന്നത യോഗം വ്യക്തമാക്കിയത്.
നിലവിൽ 4 നോട്ട്സ് ൽ താഴെയാണ് പുഴയിലെ നീരൊഴുക്ക്. രക്ഷാദൗത്യം പുനർ ആരംഭിക്കാൻ സാഹചര്യങ്ങൾ എല്ലാം അനുകൂലമായിട്ടും അനുകൂല നടപടി സ്വീകരിക്കാത്തത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.