മലപ്പുറം: ലഹരി കേസുമായി ബന്ധപ്പെട്ട് താനൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരണപ്പെട്ടു. തിരുരങ്ങാടി സ്വാദേശിയായ തമീര്‍ ജിഫ്രിയാണ് മരണപ്പെട്ടത്. താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തിന് സമീപം വെച്ച് കാറില്‍ ലഹരി ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്തത്. പുലര്‍ച്ചെയോടെ ഇയാള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ പൊലീസ്സിനെ അറിയിക്കുകയായിരുന്നു.' പൊലീസ് യുവാവിനെ മൂലക്കല്‍ അജിനാറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.