Share this Article
മദ്യ വില്‍പനയില്‍ ഇത്തവണയും റെക്കോര്‍ഡ്;പത്ത് ദിവസം കൊണ്ട് വിറ്റത് 757 കോടിയുടെ മദ്യം
വെബ് ടീം
posted on 31-08-2023
1 min read
ONAM LIQUOR SALE REPORT

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോർഡ് മദ്യവില്‍പ്പന.ഈ മാസം 21മുതൽ 30 വരെ  757 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഓണ വിൽപ്പന 700 കോടിയായിരുന്നു. ഇക്കൊല്ലം എട്ടു ശതമാനം മാത്രം അധിക വിൽപ്പന നടന്നപ്പോൾ സർക്കാരിന് 675 കോടിയാണ് നികുതിയായി ലഭിച്ചത്. ഉത്രാട ദിനത്തിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. ആറു ലക്ഷത്തിന് അടുത്ത് ആളുകളാണ്  ഉത്രാട ദിവസം  ഔട്ട് ലെറ്റിലെത്തിയത്. 

ഉത്രാട ദിവസത്തെ മാത്രം വിൽപ്പന 116 കോടിയാണ്. ആഗസ്റ്റ് മാസത്തിൽ ഏകദേശം 1700 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്.

ഇത്തവണയും 'ജവാന്‍' ബ്രാന്‍ഡാണ് ഏറ്റവും കൂടുതല്‍ വിറ്റതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ ജവാന്‍ വിറ്റെന്നാണ് കണക്ക്. വില കുറവാണെന്നത് കൂടിയാണ് ജവാനെ ജനപ്രിയമാക്കുന്നത്. 

ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത് ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെനിന്നു വിറ്റത്. 1.01 കോടി രൂപയ്ക്കു മദ്യവില്‍പ്പന നടന്ന കൊല്ലം ആശ്രമം പോര്‍ട്ടാണ് രണ്ടാം സ്ഥാനത്ത്.ചങ്ങനാശ്ശേരിയില്‍ 95 ലക്ഷത്തിന്റെ മദ്യം വിറ്റു. അവിട്ടം ദിനമായ ഇന്നലെ 91 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്. തിരുവോണദിനത്തിലും ചതയ ദിനത്തിലും ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് അവധിയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories