Share this Article
സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
വെബ് ടീം
posted on 09-12-2024
1 min read
CIVIL SERVICE RESULT

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് മെയിന്‍സ് എക്‌സാമിനേഷന്‍ 2024 ഫലം പ്രസിദ്ധീകരിച്ചു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) ആണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലമറിയാം.https://upsc.gov.in/   upsconline.nic.in.

മെയിന്‍സ് പരീക്ഷ പാസായവരുടെ റോള്‍ നമ്പറുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെയിന്‍സ് പരീക്ഷയ്ക്ക് വിജയിക്കുന്നവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖത്തിന് മുന്‍പ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ള ഡീറ്റെയില്‍ അപ്ലിക്കേഷന്‍ ഫോം II പൂരിപ്പിക്കണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories