മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട്, യാത്രാ ബോട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ഇന്നലെ അര്‍ധരാത്രിയില്‍ നടത്തിയ തെരച്ചിലിലാണ് മലാഡ് സ്വദേശിയായ 43 കാരന്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം കാണാതായ ഏഴ് വയസുകാരനെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. മുംബൈ നഗരത്തെ നടുക്കിയ ബോട്ടപകടത്തില്‍ 11 ബോട്ട് യാത്രക്കാരും 4 നാവികസേനാംഗങ്ങളുമാണ് മരിച്ചത്. മൂന്ന് മലയാളികള്‍ അടക്കം 101 പേരെ രക്ഷപ്പെടുത്തി.