വടകര ലോക്സഭ തെരഞ്ഞെടുപ്പിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്ക് എതിരെ കേസെടുക്കാത്തത് എന്തെന്ന് കോടതി. മനീഷ്, അമല്‍റാം, റിബേഷ്, വഹാബ് എന്നിവരെ എന്തുകൊണ്ട് പ്രതിചേര്‍ത്തില്ലെന്നും കോടതി. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേന്നാണ് വടകര മണ്ഡലത്തിൽ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്. റെഡ് എന്‍കൗണ്ടര്‍, റെഡ് ബറ്റാലിയന്‍ എന്നീ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലൂടെ ആണ് കാഫിര്‍ വ്യാജ സ്ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ അമ്പാടിമുക്ക് സഖാക്കള്‍, പോരാളി ഷാജി എന്നീ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലൂടെ സ്ക്രീന്‍ഷോട്ട് പ്രചരിച്ചു.