കാസർകോട്: നവകേരള സദസ്സിന് തുടക്കം.തുളുനാടിന്റെ കൊമ്പ് വിളിച്ച് തലപ്പാവ് അണിയിച്ച്മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും സ്വീകരണം നൽകി. മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും സഞ്ചരിക്കുവാനുള്ള ബസ് വേദിയ്ക്ക് സമീപമെത്തി. ഉദ്‌ഘാടന ചടങ്ങുകൾ പുരോഗമിക്കുകയാണ്.തത്സമയം കാണാം...
മഞ്ചേശ്വരത്തെ പൈവളിഗെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയാണ്. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കുന്നു. ബസിൽനിന്നുമിറങ്ങിയ മുഖ്യമന്ത്രി ഇരുവശത്തും തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണു സ്റ്റേജിലേക്കു കയറിയത്. വാദ്യഘോഷങ്ങളോടെയാണു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലക്ക് ആനയിച്ചത്. ഉദ്ഘാടനചടങ്ങിൽ വലിയ ജനപങ്കാളിത്തമുണ്ട്. മുഖ്യമന്ത്രിയും മന്ത്രി സംഘവുമായുള്ള ബസ് ഉദ്ഘാടനവേദിയിലേക്ക് അൽപ്പസമയം മുമ്പാണ് എത്തിചേർന്നത്. ജനങ്ങളിൽനിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്നതാണു ‘നവകേരള സദസ്സ്’.