ചെന്നൈ:ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. തഞ്ചാവൂരിലെ കുംഭകോണം പാപനാശത്ത് ആണ് സംഭവം. കപിസ്ഥലയില്‍ മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കട നടത്തിയിരുന്ന ഗോകിലയാണ് (33) മരിച്ചത്. ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.
ചാർജ് ചെയ്തു കൊണ്ട് ഗോകില ഫോൺ ഉപയോഗിച്ച് ഇയർപീസിൽ സംസാരിച്ചു കൊണ്ടിരിക്കെയാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ട്.
ഫോണ്‍ പൊട്ടിത്തെറിച്ചതോടെ കടയില്‍ തീപടരുകയും ഗോകിലയ്ക്ക് പൊള്ളലേല്‍ക്കുകയുമായിരുന്നു. പ്രദേശവാസികള്‍ ഓടിയെത്തി തീയണച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.