Share this Article
കലാസംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു
വെബ് ടീം
posted on 26-10-2023
1 min read
 art director sabu pravadas passes away

തിരുവനന്തപുരം: ചലച്ചിത്ര കലാസംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. അപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രാവിലെ 5 മണിയോടെ ആയിരുന്നു അന്ത്യം. എറണാകുളം സ്വദേശിയാണ് സാബു പ്രവദാസ്. ജോഷി അടക്കമുള്ള കേരളത്തിലെ പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ( art director sabu pravadas passes away ).

കേരളീയം പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് എത്തവേ ആയിരുന്നു വാഹനാപകടം ഉണ്ടായത്. ഇത്തവണത്തെ മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള സംസ്ഥാന പുരസ്കാരം സാബു പ്രവദാസിനായിരുന്നു. രാജാവിന്റെ മകൻ, മനു അങ്കിൾ, കാട്ടുകുതിര, വഴിയോരക്കാഴ്ചകൾ, പത്രം, ലേലം, റൺ ബേബി റൺ, അമൃതം, പാർവതീ പരിണയം, ഒറ്റയടിപ്പാതകൾ, ഫസ്റ്റ് ബെൽ തുടങ്ങീ നിരവധി ചിത്രങ്ങളുടെ കലാസംവിധായകനാണ് സാബു പ്രവദാസ്.

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ‘പുനസ്ഥാപനം എന്ന നവേന്ദ്രജാലം’ എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം. എറണാകുളത്തെ പ്രവദ സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരൻറെ മകനാണ്. ഇത്തവണത്തെ മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള സംസ്ഥാന പുരസ്കാരം സാബു പ്രവദാസിനായിരുന്നു.

ഐഎഫ്എഫ്കെ അടക്കമുള്ള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവലുകളിൽ ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്.കൊച്ചിയിലെ പ്രശസ്തമായ പ്രവദ സ്റ്റുഡിയോ ഉടമ സുകുമാരന്റെ എട്ടു മക്കളിൽ മൂത്തയാളായാണ് സാബു. നിശ്ചല ഛായാഗ്രാഹകൻ അമ്പിളി പ്രവദ സഹോദരനും പ്രശസ്ത സംവിധായകൻ പി ജി വിശ്വംഭരൻ സഹോദരീ ഭർത്താവുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories