ദുബായ്: മാസപ്പടി വിവാദത്തിലെ എക്സാലോജിക് സൊല്യൂഷൻ കമ്പനിയുമായി ബന്ധമില്ലെന്ന് ദുബായിലെ കമ്പനി. എക്സാലോജിക് കൺസൾട്ടിങ് കമ്പനിയാണ് വിശദീകരണവുമായി രംഗത്ത് എത്തിയത്. എസ്.എൻ.സി ലാവ്‌ലിൻ, പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സ് കമ്പനിയുമായും ഇതുവരെ ബിസിനസ് ഇല്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പേ റോളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വീണ, സുനീഷ് എന്നീ രണ്ടു പേരും ഇല്ലെന്നും ഇന്ത്യയിൽ ബിസിനസുള്ളത് ബെംഗളൂരുവിലാണെന്നും കമ്പനി വിശദീകരിക്കുന്നു.
ഷോൺ ജോര്‍ജിൻ്റെ ആരോപണം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി കമ്പനി അധികൃതര്‍ രംഗത്ത് വന്നത്. കമ്പനിയുടെ സഹ സ്ഥാപകൻ സസൂൺ സാദിഖ്, നവീൻ കുമാർ എന്നിവരാണ് വിശദീകരണവുമായി എത്തിയത്.